2009, ജൂൺ 17, ബുധനാഴ്‌ച

ഞാന്‍


ഞാന്‍ കിടന്നു തരാം
എന്‍റ്റെ നെന്ചിന്‍ കൂടു നീ പൊളിക്ക്
എടുത്തു തിന്നു വേണ്ടതെല്ലാം.....

കാണുന്നില്ലേ നാലറകള്‍,സിരകള്‍
മാറാല കെട്ടിയ നാലുകെട്ടില്‍
തുറന്നോ നീ അത് ?
പതുക്കെ ...സൂക്ഷിച്ച്.. തുരുമ്പിച്ച വിജാഗിരി
അടര്ന്ന പലക വാതിലുകള്‍
കണ്ടോ ..പുലര്‍കാല മഞ്ഞിന്‍ടെ
നേരിയ മറക്കുള്ളില്‍ ഓര്മകളുടെ
അവ്യക്ത നിഴല്‍ രൂപങ്ങള്‍
ഉന്മാദത്തിന്‍റ്റെ ഉച്ചസ്ഥായിയില്‍
കോരിയെടുത്ത് തോളില്‍ വയ്ക്കുന്ന
കൈകളില്‍ വാല്സല്യ ലാളന നിറവുകള്‍
കുന്ന്..തോട്..വെള്ളാരം കല്ലുകള്‍
ആറ്റുവഞ്ചിയും ..തുമ്പിയും
ചെമ്പകവും..പുള്ളിന്ച്ചുവ്ടും .

രണ്ടാം അറ.. കുശവന്‍ടെ പണിപ്പുര
കയ്യിലെ കളിമണ്ണ്
കടയുന്നതും രൂപപെടുന്നതും
ഭാവങ്ങള്‍ ഉള്‍കൊള്ളുന്നതും
ഭാവനകള്‍ വിരിയുന്നതും
സ്കൂള്‍ മണിയും ഊര്‍ന്നു പോകുന്ന നിക്കറും
പൊട്ടിയ സ്ലേറ്റും മുറി പെന്‍സിലും ചൂരലും
പിന്നെ.. കുട്ടിപാവാടയും ലജ്ജ സ്ഫുരിക്കുന്ന നോട്ടവും
കോരിച്ചൊരിയുന്ന മഴയും ചരലും പിശറന്‍ കാറ്റും
നനഞോടിയ ദിവസങ്ങള്‍......
അറിഞ്ഞവയുടെ അയവിറക്കല്‍
അറിയാത്തതിനെ കുറിച്ചുള്ള വിസ്മയങ്ങള്‍
ആകാംഷ,ഇരുട്ടിലെ മിടിപ്പുകള്‍ക്കു
ദ്രുത താളങ്ങള്‍..ഈണങ്ങള്‍..


മൂന്നാം അറ........
റിഥം മാറി..താളം മാറി
മിന്നല്‍ പിണരും;തീഷ്ണ ജ്വാലയും
ചുഴികളും;ചുഴലികളും ആര്‍തനാദം
ബന്ധങ്ങളും....ബന്ധനങ്ങളും.. കൂടി ചേരലും..വേര്പിരിയലും
പകച്ചു നിന്നവ.......ഭയപെടുതിയവ..
ആര്ത്തു ചിരിച്ചവ...മൂര്ച്ഛയില്‍ എത്തിയവ..
വിരക്തി... സന്യാസ തുല്യമായതും പിന്നെ;
ആര്ത്തി ...വെട്ടിപിടിച്ചതും..കീഴടക്കിയതും..
ഔദ്ധത്യം...കുതിച്ചു ചാടിയ മേചില്പുരങ്ങള്‍
കാട്..മേട്..നീരൊഴുക്ക് നീരാളങ്ങള്‍ വസന്തങ്ങള്‍
പിന്നെയും പിന്നെയും കടും കയ്പും ചവര്‍പ്പും
മധുരവും തേനും ഇടകലര്‍നങ്ങനെ..
അടിയേറ്റ് തിണര്‍തതും പൊട്ടിയ വ്രണങ്ങളും
വിങ്ങിയ മുറിവുകള്‍..ഞെരിഞ്ഞമര്ന്ന പ്രാണന്‍
മരുഭൂവിന്റെ ഉള്‍കാമ്പില്‍ മരുപച്ച തേടിയും
അങ്ങനെയങ്ങനെ...


വേണ്ട.. തുറക്കല്ലേ.നാലാമത്തെ അറ
അതടഞ്ഞു കിടക്കട്ടെ..മണിതാഴിട്ടു പൂട്ടി
പൊടിപിടിച്ചു..ഇരുള്‍ മൂടി..
അന്യ പാദമുദ്രകള്‍ പതിക്കല്ലേയവിടെ
ഒരെത്തി നോട്ടം പോലും അസഹ്യം
എന്‍ടെ പാദങള്‍ മാത്രം പതിഞ്ഞിടം
എന്‍ടെ കണ്ണുനീര്‍ മാത്രം വീണടം
എന്‍ടെ പൊട്ടിചിരികള്‍ മാത്രം മുഴങ്ങിടം
എന്‍ടെ നിശ്വാസങ്ങള് മാത്രം ഉയര്‍ന്നിടം
അത് എന്‍ടെ മാത്രമിടം ..