2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

63-ആം സ്വാതന്ത്ര്യ ദിനം


ഇന്നലെ അവരെന്നെ തൂക്കി വിറ്റു.

എനിക്കു വില പറയാന്‍ ഒത്തിരി പേര്‍ വന്നു.

നക്ഷത്രകള്ളന്‍മരും വ്യഭിചാരികളും പിമ്പുകളും
ഖദറിട്ടവരും ഉണ്ടായിരുന്നു കൂട്ടത്തില്‍.

എന്ടെ വില കേട്ടു ഞാന്‍ ഞെട്ടി.

മുപ്പതു..അറുപതു..ഒരു കോടി..
ഒരു തരം..രണ്ടു തരം..മൂന്നു തരം

അവസാനമൊരു മദ്യരാജാവിനെന്നെയവര്‍
വില പേശി വിറ്റു.

(മുപ്പതു കാശിനു വിറ്റവര്‍ അടങ്ങാതെ
പിന്നെയും പിന്നെയും വില പേശി വില്കുന്നു)

എനിക്കു വിലയിടാന്‍ അവര്‍ പറഞ്ഞ കാരണം
ഇതായിരുന്നു.."വര്‍ഷങ്ങള്‍ക്കു മുന്‍പു
ഒറ്റ മുണ്ടുടുത്തു..ഒറ്റ വടിയൂന്നി
ദരിദ്രനായ ഒരു അര്‍ധ നഗ്നന്‍
ദരിദ്ര ഇന്ധ്യയുടെ ആത്മാവു നോക്കികണ്ടതു
ഈ വട്ടകണ്ണടയിലൂടെ ആയിരുന്നു.."

** ** ** **
എനിക്കു പൊള്ളുന്നു..ഞാനിവിടെ ഈ കണ്ണാടികൂട്ടില്‍,
പട്ടുമെത്തയില്‍ അസ്തിത്വം നഷ്ടപ്പെട്ടു..

ഹേ, ഗോഡ്സേ..നീയെവിടെ??

(അതോ നിന്‍ടെ തോക്കും അവര്‍ ലേലം ചെയ്തോ?
ഒരു പക്ഷെ ഇതിലും കൂടിയ വിലക്ക് ..??!!)

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ദീപം കണ്ടു മോഹിച്ച ശലഭങ്ങള്‍

അരിയരിയാനുള്ള അരിവാള്‍
അരിയെടുക്കാനുള്ള വാളായോ

അരികുകള്‍ പോയി
അരവാളായി..ബൂമറാങ്ങായി

സമത്വവും സോഷ്യലിസവും
പാടിയവര്‍ വലിച്ചെറിഞ്ഞ
ബൂമറാങ്ങ്.

സമത്വം ലാഭം വീതിക്കലില്‍ ആയോ?
രക്ഷകര്‍ അന്തകര്‍ ആയോ?

നിങ്ങളുടെ പുറകെ വന്ന
ഞങള്‍ക്കു വഴി തെറ്റി

നിങ്ങള്‍ അന്ധരാവുമ്പൊള്‍
എങ്ങനെ കുഴിയില്‍ വീഴാതിരിക്കും
ഞങ്ങള്‍.

ഞങ്ങള്‍ കൊയ്ത വയലുകളല്ലാ
നിങ്ങള്‍ കൊയ്തെടുവിച്ച തലകളാണ്
ഞങ്ങളുടെ പച്ച പിടിച്ച സ്വപ്നങ്ങളുടെ മേല്‍
ചുവപ്പു വീഴിച്ചതും പിന്നെ കറുത്തതും

നിങ്ങള്‍ ഞങ്ങളെ വീണ്ടും ദരിദ്രരാക്കൂ
അങ്ങനെ വീണ്ടും വളകൂറുള്ള ഒരു വയല്‍...
വീണ്ടും വീണ്ടും വിളവെടുപ്പ്പ്പു..

നന്ദിഗ്രാം...ലല്‍ഗുഡ്..ഇനിയേതു ഗുഡി?!

അരിവള്‍ ബൂമറാങ്ങ് ആകുന്നുവോ?
ലക്ഷ്യം പാളിയ ബൂമറാങ്ങ് ...