2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ദീപം കണ്ടു മോഹിച്ച ശലഭങ്ങള്‍

അരിയരിയാനുള്ള അരിവാള്‍
അരിയെടുക്കാനുള്ള വാളായോ

അരികുകള്‍ പോയി
അരവാളായി..ബൂമറാങ്ങായി

സമത്വവും സോഷ്യലിസവും
പാടിയവര്‍ വലിച്ചെറിഞ്ഞ
ബൂമറാങ്ങ്.

സമത്വം ലാഭം വീതിക്കലില്‍ ആയോ?
രക്ഷകര്‍ അന്തകര്‍ ആയോ?

നിങ്ങളുടെ പുറകെ വന്ന
ഞങള്‍ക്കു വഴി തെറ്റി

നിങ്ങള്‍ അന്ധരാവുമ്പൊള്‍
എങ്ങനെ കുഴിയില്‍ വീഴാതിരിക്കും
ഞങ്ങള്‍.

ഞങ്ങള്‍ കൊയ്ത വയലുകളല്ലാ
നിങ്ങള്‍ കൊയ്തെടുവിച്ച തലകളാണ്
ഞങ്ങളുടെ പച്ച പിടിച്ച സ്വപ്നങ്ങളുടെ മേല്‍
ചുവപ്പു വീഴിച്ചതും പിന്നെ കറുത്തതും

നിങ്ങള്‍ ഞങ്ങളെ വീണ്ടും ദരിദ്രരാക്കൂ
അങ്ങനെ വീണ്ടും വളകൂറുള്ള ഒരു വയല്‍...
വീണ്ടും വീണ്ടും വിളവെടുപ്പ്പ്പു..

നന്ദിഗ്രാം...ലല്‍ഗുഡ്..ഇനിയേതു ഗുഡി?!

അരിവള്‍ ബൂമറാങ്ങ് ആകുന്നുവോ?
ലക്ഷ്യം പാളിയ ബൂമറാങ്ങ് ...

3 അഭിപ്രായങ്ങൾ:

  1. നിങ്ങള്‍ ഞങ്ങടെ കറുത്ത മക്കളെ
    തമ്മിലടിപ്പിച്ചു...

    മറുപടിഇല്ലാതാക്കൂ
  2. സ്നേഹം കൈവിട്ടുപോയ സമൂഹത്തിനു ഒരു മുന്നറിയിപ്പ്...
    അത് നല്‍കിയ ദ്രവിടന്‍ എന്‍റെ
    ആസംസകള്‍........

    മറുപടിഇല്ലാതാക്കൂ
  3. “അരിയരിയാനുള്ള അരിവാള്‍
    അരിയെടുക്കാനുള്ള വാളായോ“

    ഇന്നത്ത കാലത്തിന് അനുയോജ്യമായ ചോദ്യം.

    നന്നായിരിയ്ക്കുന്നു, മാഷേ.

    മറുപടിഇല്ലാതാക്കൂ