2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച
63-ആം സ്വാതന്ത്ര്യ ദിനം
ഇന്നലെ അവരെന്നെ തൂക്കി വിറ്റു.
എനിക്കു വില പറയാന്‍ ഒത്തിരി പേര്‍ വന്നു.
നക്ഷത്രകള്ളന്‍മരും വ്യഭിചാരികളും പിമ്പുകളും
ഖദറിട്ടവരും ഉണ്ടായിരുന്നു കൂട്ടത്തില്‍.
എന്ടെ വില കേട്ടു ഞാന്‍ ഞെട്ടി.
മുപ്പതു..അറുപതു..ഒരു കോടി..
ഒരു തരം..രണ്ടു തരം..മൂന്നു തരം
അവസാനമൊരു മദ്യരാജാവിനെന്നെയവര്‍
വില പേശി വിറ്റു.
(മുപ്പതു കാശിനു വിറ്റവര്‍ അടങ്ങാതെ
പിന്നെയും പിന്നെയും വില പേശി വില്കുന്നു)
എനിക്കു വിലയിടാന്‍ അവര്‍ പറഞ്ഞ കാരണം
ഇതായിരുന്നു.."വര്‍ഷങ്ങള്‍ക്കു മുന്‍പു
ഒറ്റ മുണ്ടുടുത്തു..ഒറ്റ വടിയൂന്നി
ദരിദ്രനായ ഒരു അര്‍ധ നഗ്നന്‍
ദരിദ്ര ഇന്ധ്യയുടെ ആത്മാവു നോക്കികണ്ടതു
ഈ വട്ടകണ്ണടയിലൂടെ ആയിരുന്നു.."
** ** ** **
എനിക്കു പൊള്ളുന്നു..ഞാനിവിടെ ഈ കണ്ണാടികൂട്ടില്‍,
പട്ടുമെത്തയില്‍ അസ്തിത്വം നഷ്ടപ്പെട്ടു..
ഹേ, ഗോഡ്സേ..നീയെവിടെ??
(അതോ നിന്‍ടെ തോക്കും അവര്‍ ലേലം ചെയ്തോ?
ഒരു പക്ഷെ ഇതിലും കൂടിയ വിലക്ക് ..??!!)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആശയം ഉഗ്രൻ. വരികളിലെ ഗദ്യ ഭാവം അൽപം കൂടിപ്പോയോ
മറുപടിഇല്ലാതാക്കൂഎന്നൊരു സംശയം.
എഴുത്തു തുടരൂ
ആശംസകൾ